ഡോ.ഫോസ്റ്റസ്
ഡോ.ഫോസ്റ്റസ്
ഷേക്സ്പിയറിനും മുന്‍പ് ഇംഗ്ലീഷ് നാടക ലോകം അംഗീകരിച്ച പേരാണ്, ക്രിസ്റ്റഫര്‍ മാര്‍ലോയുടേത്.കാവ്യത്തിന്‍റെ ഭംഗിയുള്ള ആ നാടകങ്ങള്‍ സാഹിത്യ ലോകത്തില്‍ ഏറ്റവും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.കത്തിമുനയില്‍ പൊലിഞ്ഞു തീര്‍ന്ന മാര്‍ലോയുടെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ഒന്നാണ്, ഡോ.ഫോസ്റ്റസ്.
ദുര്‍മന്ത്രവാദ പഠനം നല്‍കിയ സൌഹൃദങ്ങള്‍ നിസ്സാരമായിരുന്നില്ല ഫോസ്റ്റസിന്,വര്‍ഷങ്ങള്‍ നീണ്ട സുഖത്തിനു വേണ്ടി തന്‍റെ ആത്മാവിനെ സാത്താനു പണയം വയ്ക്കുക പോലും ചെയ്തു ഫോസ്റ്റസ്.
ഒടുവില്‍ ജീവിതാവസാന വേളയില്‍ കയറിനു മുന്നില്‍ പിടയുമ്പോള്‍ കുറ്റബോധത്തിന്‍റെ നെടുവീര്‍പ്പ് ഫോസ്റ്റസിന്‍റെ ഹൃദയത്തിലുണ്ടായിരുന്നു.
വായിക്കൂ
